Tuesday, September 23, 2008

പ്രാരംഭം

പ്രാരംഭം


എറണാകുളം- ഒരു ജോലി സംബന്ധമായാണ് ഞാന്‍ ഇവിടെ വന്നത്. നോര്‍ത്തിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ structural engineer ആയി നിയമനം. എനിക്കാണെങ്കില്‍ എറണാകുളം ഇതിനു മുമ്പ്‌ ചില വിനോദ യാത്രകളില്‍ വന്നു കണ്ട പരിചയമേ ഉണ്ടായിരുന്നുള്ളു‌.... അതും bolgati palace, veega land, pizza hut എന്നിങ്ങനെ ചില ഇടങ്ങള്‍ മാത്രം.

അങ്ങനെ 2007 ഓഗസ്റ്റിലെ കോടമഞ്ഞു കോരിയൊഴിച്ച ഒരു നനുത്ത സുപ്രഭാതത്തില്‍ ഞാന്‍ എറണാകുളത്തു വന്നിറങ്ങി... (ചുമ്മാ ഒരു സാഹിത്യ ഭംഗിക്ക് പറഞ്ഞൂന്നേ ഉള്ളൂ
സുപ്രഭാതം എന്നൊക്കെ.. സത്യത്തില്‍ 2.30 നു നാട്ടില്‍ നിന്നും പുറപെട്ടു രാത്രി 8 മണിക്ക് ഇവിടെ എത്തുന്ന ഒരു ട്രെയിന്‍ ആയിരുന്നു... ഇവിടെ എത്തിയപ്പോ പണ്ടാരം പിടിച്ച മഴയും... പക്ഷെ നാട്ടപാതിരാക്ക് ചീഞ്ഞ മഴയത്തു വന്നിറങ്ങി എന്ന് പറഞ്ഞാ ഒരു ഗുമ്മു കിട്ടിലല്ലോ....)

അങ്ങനെ അന്ന് തുടങ്ങിയ എറണാകുളം വാസം ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെ ആകുന്നു..... ഈ ഒരു വര്‍ഷത്തിനിടക്ക് എന്‍റെ bajaj discover എറണാകുളത്തിന്റെ നഗര വീഥികളിലൂടെ കുറെ അലഞ്ഞു... കൂടെ ഞാനും... കുറെ കണ്ടു... കുറെ അനുഭവിച്ചു...
അവയ്ല്‍ ചിലത് ഞാന്‍ ഇവിടെ കുറിക്കട്ടെ..... . ഇലക്ഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ അനുഗ്രഹിക്കൂ ആശിര്‍വധിക്കൂ...

3 comments:

Tince Alapura said...

അങ്ങനെ 2007 ഓഗസ്റ്റിലെ കോടമഞ്ഞു കോരിയൊഴിച്ച ഒരു നനുത്ത സുപ്രഭാതത്തില്‍ ഞാന്‍ എറണാകുളത്തു വന്നിറങ്ങി... സുഹൃത്തേ ഈ വരികള്‍ കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തമ്പിച്ചു പോയ് കാരണം എറണാകുളത്തിനു ഇത്രയും സെറ്റപ്പ് ഉണ്ടോ എന്ന് ഓര്‍ത്തു പൊയ് എന്നിട്ട് കൊച്ചി കാഴ്ചകള്‍ ഇടും എന്ന് പറഞ്ഞിട്ട് ഒന്നും കാണുന്നില്ലാലോ ? ഭാവുകങ്ങള്‍

വെറും പാഴ് said...

prarambam kalakkeettundu tta....
varaan pokunna blogukalkku All The Best...

കാശിത്തുമ്പ said...

:)