Wednesday, October 22, 2008

ചുവന്ന ഭീകരന്‍



എറണാകുളത്തു 1 വര്‍ഷം താമസിച്ച ആരും ഒരു കുറിപ്പെഴുതുകയാണെങ്കില്‍ ആദ്യം പരാമര്‍ശിക്കുക ഈ ചുവന്ന ഭീകരനെ ആയിരിക്കും. കൊച്ചിയിലെ നിരത്തുകളില്‍ ഒരിക്കലെങ്കിലും ഇറങ്ങിയിട്ടുള്ള ആര്‍ക്കും ഈ ചുവന്ന ഭീകരന്‍ ആരെന്ന് ഇപ്പോള്‍ മനസ്സിലായിട്ടുമുണ്ടാവും. അതെ. അപകടത്തെ സൂചിപ്പിക്കുന്ന നിറവുമായി എറണാകുളം നഗര വീഥികളിലൂടെ കൊലവിളി നടത്തി പായുന്ന  
PRIVATE CITY BUS 

ഒരിക്കലെങ്കിലും ഇവിടുത്തെ ബസ്സിന്‍റെ മരണ പാച്ചിലില്‍ ഒന്നു പേടിച്ചു പോകാത്ത , ഒന്നു ഞെട്ടാത്ത ആരുമുണ്ടാകില്ല... ഇവിടെ ഇവര്‍ക്ക് നിയമങ്ങള്‍ ഒന്നും ബാധകമല്ല ..... മറ്റു വാഹങ്ങള്‍ ഒരു പ്രശ്നമല്ല... മനുഷ്യ ജീവന്‍ ഒരു വിഷയമല്ല... റോഡ് ബാക്കിയുള്ളവര്‍ക്കു കൂടിയാണെന്ന ചിന്തയില്ല... ലോകത്തില്‍ ഒരിടത്തും കാണാത്ത അക്രമമാണ് ഇവിടുത്തെ പ്രൈവറ്റ് ബസ്സുകള്‍ ചെയ്യുന്നത്. കൂടുതല്‍ പണമുണ്ടാക്കാനുള്ള ഓട്ടത്തില്‍ ഇവര്‍ എല്ലാം മറക്കുന്നു... പണമല്ല ലോകത്തില്‍ ഏറ്റവും വലുതെന്നു ഓരോ ബസ്സുകാരോടും വിളിച്ചു പറയണമെന്നുണ്ട്... പക്ഷെ......  

ഇവിടുത്തെ പ്രൈവറ്റ് ബസ്സുകല്‍ക്കൊക്കെ ഒരേ ഹോണ്‍ ആണ്. പെപ്പേരെ പെപ്പേരെ പെപ്പെ...... എന്ന് ഒച്ചയുള്ള ഹോര്‍നില്‍ ഞെക്കി പിടിച്ചാണ് ഇവിടുത്തെ ഡ്രൈവര്‍മാര്‍ വണ്ടി ഓടിക്കുന്നത് തന്നെ... മുന്‍പില്‍ പെടുന്ന ഹതഭാഗ്യര്‍ ഓടി രക്ഷപെട്ടു കൊള്ളണം........ ഈ ബസ്സുകളുടെ മുന്‍പില്‍ നിന്നു പലവട്ടം എന്‍റെ ജീവന്‍ കഷ്ടിച്ചാണ് തിരിച്ചു കിട്ടിയത്....
പേടിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ over taking. കലൂരിലെ കുപ്പി കഴുത്തു പോലെയുള്ള റോഡ്. അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങള്‍ക്ക് പോകാന്‍ തന്നെ ഇടമില്ല.. അവിടെ പോലും ഈ ബസ്സുകള്‍ 60 km വേഗതയില്‍ ഓവര്‍ ടേക്ക് ചെയ്യും. ആ വരവ് കണ്ടു റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്ന ആളുകള്‍ ഓടി മാറുന്നത് കലൂരിലെ സ്ഥിരം കാഴ്ചയാണ്. 
ബസ്സുകളുടെ വേറെ ഒരു അപകടം പിടിച്ച പതിവുണ്ട്. റോഡില്‍ വലതു വശം ചേര്‍ന്നേ അവര്‍ പോകു... സൈഡ് കൊടുക്കുന്ന പതിവേ അവര്‍ക്കില്ല. അത് മൂലം ബാക്കി വാഹനങ്ങള്‍ റോങ്ങ്‌ സൈഡ് ലൂടെ over take ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ബസ്സ് stand എത്തുമ്പോഴാണ് കൂടുതല്‍ അപകടം. അത് വരെ വലതു വശം ചേര്‍ന്നു പോയ ബസ് ടപ്പേന്ന് ഒരൊറ്റ ചേര്‍ക്കലാണ്‌ ഇടതു വശത്തേക്ക്‌.. ബസ്സിലെ കിളിയുടെ കുഞ്ഞി കൈ കുറച്ചൊന്നു പുറത്തേക്ക് നീണ്ടാല്‍ നീണ്ടു... വേറെ സിഗ്നല്‍ ഒന്നും ഇല്ല...ഇടയില്‍ പെടുന്ന വാഹനങ്ങള്‍ sudden brake ഇട്ടോ സ്പീഡ് കൂട്ടിയോ രക്ഷപെട്ടോണം.

 
അങ്ങനെ എത്രയെത്ര അതിക്രമങ്ങള്‍... മറ്റു ബസ്സുകള്‍ കയറിപോകാതിരിക്കാന്‍ റോഡിന്റെ നടുക്ക് നിര്‍ത്തി ആളെ ഇറക്കുക, സിഗ്നലില്‍ ആളുകള്‍ക്ക് റോഡ് ക്രോസ് ചെയ്യാന്‍ പറ്റാത്ത തരത്തിലും വാഹനങ്ങള്‍ക്ക് ഇടത്തേക്ക് turn ചെയ്യാന്‍ പറ്റാത്ത തരത്തിലും കയറ്റി നിര്‍ത്തുക, ഡോറില്‍ അടിച്ച് ശബ്ദമുണ്ടാക്കി ചെറു വാഹങ്ങളെ ഭയപ്പെടുത്തുക.... അങ്ങനെ........ ആരുണ്ട്‌ ചോദിക്കാന്‍?? അരയില്‍ കത്തി തിരുകിയ തെരുവ് ഗുണ്ടകളുടെയും മുതലാളിയുടെ പൂത്ത പണത്തിന്റെയും പിന്‍ബലം ഉള്ളതുകൊണ്ടാണ് ഈ അതിക്രമം.... ഇതെല്ലാം ശ്രദ്ധിക്കേണ്ട പോലീസോ ?? അവരുടെ ഇപ്പോഴത്തെ ഒരൊറ്റ ഡ്യൂട്ടി വളവിലും തിരുവിലും ഒളിച്ചിരുന്ന് ഹെല്‍മെറ്റ്‌ വേട്ടയുടെ പേരില്‍ പാവപെട്ട ബൈക്ക് യാത്രികരെ പിഴിയുകയും ദ്രോഹിക്കുകയും അല്ലെ?????? kochi city പോലീസിന് ഇപ്പോള്‍ ശുഷ്കാന്തി ഉള്ള ഒരേ ഒരു രംഗം ഹെല്‍മെറ്റ്‌ വേട്ടയാണ്. അവര്‍ക്കു ചോദിക്കാനാരുമില്ലല്ലോ.... എന്തൊരു ആത്മാര്‍ത്ഥ ... rhishi raaj singh തോറ്റു പോകും....

പ്രിയ പോലീസുകാരാ... ഈ വേട്ടക്കു ഉപയോഗിക്കുനതിന്റെ പത്തിലൊരംശം പ്രയത്നം മതി ഈ ബസ്സുകളുടെ തോന്ന്യാസം അവസാനിപ്പിക്കാന്‍...... എവടെ !!! കിട്ടേണ്ടത് കിട്ടേണ്ടിടത്ത്‌ കിട്ടേണ്ട പോലെ കിട്ടുന്നുണ്ടല്ലോ... പിന്നെന്താ?? 

ഇവിടെ ബസ്സുകാരും ടിപ്പര്‍ ലോറികളും മരണ പാച്ചില്‍ നടത്തട്ടെ.... 


ഓട്ടോകള്‍ മീറ്റര്‍ വെക്കാതെ ഓടട്ടെ... കൊള്ള ചാര്‍ജ് വാങ്ങട്ടെ....

ഗുണ്ടകള്‍ സ്വൈര്യ ജീവിതം തകര്‍ക്കട്ടെ... 

പിടിച്ചു പറി പെരുകട്ടെ... 

സ്ത്രീകളെ പിടിച്ചോണ്ട് പോട്ടെ.. 

മോഷണം പെരുകട്ടെ....

വരൂ.... നമുക്കു ബൈക്കുകാരനെ പിടിക്കാം........  

വാല്‍ കഷ്ണം : "ധാ... പോകുന്നെടാ ഒരുത്തന്‍ ഹെല്‍മെറ്റ്‌ ഇല്ലാതെ..... പിടിയവനെ........." 
" സാറേ.... അതിനവനു ബൈക്കേ ഇല്ലല്ലോ....." 
" പൊട്ടാ.. അതിനും കൂടി ചേര്‍ത്ത് ചാര്‍ജ് ചെയ്താ പോരെ..?? വീട്ടു പണി മുടങ്ങി കിടക്കുകയാ.... നാളെ പത്തു ചാക്ക് സിമെന്റ് വേണം.... താന്‍ അവനെ പിടിച്ചേ.... " 
 

സസ്നേഹം , 
കൊസ്രാ കൊള്ളി