Friday, May 8, 2009

വിട.. കേരളമേ.. വിട..

കൊച്ചിയെ കുറിച്ച് കുറെ എഴുതണമെന്നു വിചാരിച്ചാണ് ഈ ബ്ലോഗ്‌ തുടങ്ങിയത്. പക്ഷെ ആകെ ഇവിടുത്തെ പ്രൈവറ്റ് ബസ്സുകളോടുള്ള ദേഷ്യം മാത്രമാണ് ബ്ലോഗ്‌ ആയി പുറത്തു വന്നത്. ഇപ്പോഴാകട്ടെ കൊച്ചി മാത്രമല്ല കേരളം തന്നെ വിട്ടു പോകേണ്ട അവസ്ഥ വന്നിരിക്കുന്നു.
എനിക്ക് UAE-ഇല്‍ ഒരു ജോലി കിട്ടി. അവിടെ al nuaimi എന്ന construction കമ്പനിയില്‍ ... നമ്മുടെ നാട്ടുകാരനായ യുസുഫലിയുടെ പുതിയ ലുലു ഹൈപ്പര്‍ മാളിന്റെ സൈറ്റില്‍ site engineer ആയി നിയമനം...
ഉടനെ പോകണം... വിഷമമുണ്ട്, ഈ നാടിനെയും നാട്ടുകാരെയും വീട്ടുകാരെയും എന്നെ സ്നേഹിച്ചവരെയും ഞാന്‍ സ്നേഹിച്ചവരെയും ഇട്ടിട്ട് പോകാന്‍...
പക്ഷെ എന്ത് ചെയ്യാന്‍... നമ്മളെ ആശ്രയിക്കുന്നവര്‍ക്ക് ഈ നാട്ടില്‍ സുഗമായി ജീവിക്കാന്‍ നമ്മള്‍ ഈ നാട് വിട്ടു പോയല്ലേ മതിയാകൂ....
ഞാന്‍ പോവുകയാണ്.. തീ കാറ്റടിക്കുന്ന, ആയിരത്തൊന്നു കഥകള്‍ ഉറങ്ങുന്ന അറബി നാട്ടിലേക്ക്... അക്കര പച്ച തേടി..
ഇനി ഞാനും ഒരു പ്രവാസി.. ഒരു വര്‍ഷം മുഴുവന്‍ നാടിനെയും അടുത്ത ലീവിനെയും സ്വപ്നം കണ്ടു കഴിയുന്ന ലക്ഷങ്ങളില്‍ ഒരുവന്‍....
നന്ദിയുണ്ട് കൊച്ചിയോടു... പലതിനും... എന്നെ കടിച്ച കൊതുകുകള്‍ക്ക്...
എന്റെ മൂക്കിനു വിരുന്നൊരുക്കിയ ഓടകള്‍ക്ക് 
നല്ല മഷ്രൂം ദോശ തന്ന ശരവണ ഭവന്...
നല്ല ചട്ണി ദോശയും എഗ്ഗ് ദോശയും മറ്റു പല ദോശകളും തന്ന പൈ ദോശയോട്.
കയ്യിലെ മൊത്തം കാശും തീര്‍ത്ത ട്രാഫിക്‌ പോലീസിനും ഹെല്‍മെറ്റ്‌ നിയമത്തിനും...
പ്രൈവറ്റ് ബസ്സുകള്‍ക്ക്...
ഓടോകാരോട്...
ബൈക്കിന്റെ ബ്രേക്ക് ഇടിച്ചു പൊട്ടിച്ച ആ കാറുകാരനോട്...( സോറി.. അതെന്റെ തെറ്റായിരുന്നു.... one way തെറ്റിച്ചത് ഞാന്‍ അല്ലെ??)
ഇത്രയും നാള്‍ ശമ്പളം തന്ന ബോസ്സുമാര്‍ക്ക്...
മരണ പാച്ചില്‍ നടത്തി ജീവിതത്തിന്റെ വില മനസ്സിലാക്കി തന്ന ടിപ്പര്‍ ലോറികള്‍ക്ക്...
ഉച്ചക്ക് 2.30 ന്റെ netravati expressinodu..
റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് facilitiyodu...
ബോറടി മാറ്റിയ എല്ലാ തിയേറ്റര്‍ഉകള്‍ക്കും.
സരിത സവിത സംഗീത ഷേണായീസ് ( small and big) ശ്രീദര്‍ 
നല്ല കുറെ ചിത്രങ്ങള്‍ കാണിച്ച ernakulam metro film സൊസൈറ്റിക്കു..
നന്ദി.... നന്ദി....
ഇനി യാത്രയാണ്... kochi- sharjah flight. 
എന്നാണെന്നറിയില്ല ....... എന്നെങ്കിലും വീണ്ടും ബ്ലോഗാം.... സുരേഷ് ഗോപി പറഞ്ഞ പോലെ i will come back.......
അപ്പോള്‍ ഞാന്‍ പോയി വരട്ടെ... അനുഗ്രഹിക്കൂ 
സസ്നേഹം, 

Er. Shibin

Wednesday, October 22, 2008

ചുവന്ന ഭീകരന്‍



എറണാകുളത്തു 1 വര്‍ഷം താമസിച്ച ആരും ഒരു കുറിപ്പെഴുതുകയാണെങ്കില്‍ ആദ്യം പരാമര്‍ശിക്കുക ഈ ചുവന്ന ഭീകരനെ ആയിരിക്കും. കൊച്ചിയിലെ നിരത്തുകളില്‍ ഒരിക്കലെങ്കിലും ഇറങ്ങിയിട്ടുള്ള ആര്‍ക്കും ഈ ചുവന്ന ഭീകരന്‍ ആരെന്ന് ഇപ്പോള്‍ മനസ്സിലായിട്ടുമുണ്ടാവും. അതെ. അപകടത്തെ സൂചിപ്പിക്കുന്ന നിറവുമായി എറണാകുളം നഗര വീഥികളിലൂടെ കൊലവിളി നടത്തി പായുന്ന  
PRIVATE CITY BUS 

ഒരിക്കലെങ്കിലും ഇവിടുത്തെ ബസ്സിന്‍റെ മരണ പാച്ചിലില്‍ ഒന്നു പേടിച്ചു പോകാത്ത , ഒന്നു ഞെട്ടാത്ത ആരുമുണ്ടാകില്ല... ഇവിടെ ഇവര്‍ക്ക് നിയമങ്ങള്‍ ഒന്നും ബാധകമല്ല ..... മറ്റു വാഹങ്ങള്‍ ഒരു പ്രശ്നമല്ല... മനുഷ്യ ജീവന്‍ ഒരു വിഷയമല്ല... റോഡ് ബാക്കിയുള്ളവര്‍ക്കു കൂടിയാണെന്ന ചിന്തയില്ല... ലോകത്തില്‍ ഒരിടത്തും കാണാത്ത അക്രമമാണ് ഇവിടുത്തെ പ്രൈവറ്റ് ബസ്സുകള്‍ ചെയ്യുന്നത്. കൂടുതല്‍ പണമുണ്ടാക്കാനുള്ള ഓട്ടത്തില്‍ ഇവര്‍ എല്ലാം മറക്കുന്നു... പണമല്ല ലോകത്തില്‍ ഏറ്റവും വലുതെന്നു ഓരോ ബസ്സുകാരോടും വിളിച്ചു പറയണമെന്നുണ്ട്... പക്ഷെ......  

ഇവിടുത്തെ പ്രൈവറ്റ് ബസ്സുകല്‍ക്കൊക്കെ ഒരേ ഹോണ്‍ ആണ്. പെപ്പേരെ പെപ്പേരെ പെപ്പെ...... എന്ന് ഒച്ചയുള്ള ഹോര്‍നില്‍ ഞെക്കി പിടിച്ചാണ് ഇവിടുത്തെ ഡ്രൈവര്‍മാര്‍ വണ്ടി ഓടിക്കുന്നത് തന്നെ... മുന്‍പില്‍ പെടുന്ന ഹതഭാഗ്യര്‍ ഓടി രക്ഷപെട്ടു കൊള്ളണം........ ഈ ബസ്സുകളുടെ മുന്‍പില്‍ നിന്നു പലവട്ടം എന്‍റെ ജീവന്‍ കഷ്ടിച്ചാണ് തിരിച്ചു കിട്ടിയത്....
പേടിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ over taking. കലൂരിലെ കുപ്പി കഴുത്തു പോലെയുള്ള റോഡ്. അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങള്‍ക്ക് പോകാന്‍ തന്നെ ഇടമില്ല.. അവിടെ പോലും ഈ ബസ്സുകള്‍ 60 km വേഗതയില്‍ ഓവര്‍ ടേക്ക് ചെയ്യും. ആ വരവ് കണ്ടു റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്ന ആളുകള്‍ ഓടി മാറുന്നത് കലൂരിലെ സ്ഥിരം കാഴ്ചയാണ്. 
ബസ്സുകളുടെ വേറെ ഒരു അപകടം പിടിച്ച പതിവുണ്ട്. റോഡില്‍ വലതു വശം ചേര്‍ന്നേ അവര്‍ പോകു... സൈഡ് കൊടുക്കുന്ന പതിവേ അവര്‍ക്കില്ല. അത് മൂലം ബാക്കി വാഹനങ്ങള്‍ റോങ്ങ്‌ സൈഡ് ലൂടെ over take ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ബസ്സ് stand എത്തുമ്പോഴാണ് കൂടുതല്‍ അപകടം. അത് വരെ വലതു വശം ചേര്‍ന്നു പോയ ബസ് ടപ്പേന്ന് ഒരൊറ്റ ചേര്‍ക്കലാണ്‌ ഇടതു വശത്തേക്ക്‌.. ബസ്സിലെ കിളിയുടെ കുഞ്ഞി കൈ കുറച്ചൊന്നു പുറത്തേക്ക് നീണ്ടാല്‍ നീണ്ടു... വേറെ സിഗ്നല്‍ ഒന്നും ഇല്ല...ഇടയില്‍ പെടുന്ന വാഹനങ്ങള്‍ sudden brake ഇട്ടോ സ്പീഡ് കൂട്ടിയോ രക്ഷപെട്ടോണം.

 
അങ്ങനെ എത്രയെത്ര അതിക്രമങ്ങള്‍... മറ്റു ബസ്സുകള്‍ കയറിപോകാതിരിക്കാന്‍ റോഡിന്റെ നടുക്ക് നിര്‍ത്തി ആളെ ഇറക്കുക, സിഗ്നലില്‍ ആളുകള്‍ക്ക് റോഡ് ക്രോസ് ചെയ്യാന്‍ പറ്റാത്ത തരത്തിലും വാഹനങ്ങള്‍ക്ക് ഇടത്തേക്ക് turn ചെയ്യാന്‍ പറ്റാത്ത തരത്തിലും കയറ്റി നിര്‍ത്തുക, ഡോറില്‍ അടിച്ച് ശബ്ദമുണ്ടാക്കി ചെറു വാഹങ്ങളെ ഭയപ്പെടുത്തുക.... അങ്ങനെ........ ആരുണ്ട്‌ ചോദിക്കാന്‍?? അരയില്‍ കത്തി തിരുകിയ തെരുവ് ഗുണ്ടകളുടെയും മുതലാളിയുടെ പൂത്ത പണത്തിന്റെയും പിന്‍ബലം ഉള്ളതുകൊണ്ടാണ് ഈ അതിക്രമം.... ഇതെല്ലാം ശ്രദ്ധിക്കേണ്ട പോലീസോ ?? അവരുടെ ഇപ്പോഴത്തെ ഒരൊറ്റ ഡ്യൂട്ടി വളവിലും തിരുവിലും ഒളിച്ചിരുന്ന് ഹെല്‍മെറ്റ്‌ വേട്ടയുടെ പേരില്‍ പാവപെട്ട ബൈക്ക് യാത്രികരെ പിഴിയുകയും ദ്രോഹിക്കുകയും അല്ലെ?????? kochi city പോലീസിന് ഇപ്പോള്‍ ശുഷ്കാന്തി ഉള്ള ഒരേ ഒരു രംഗം ഹെല്‍മെറ്റ്‌ വേട്ടയാണ്. അവര്‍ക്കു ചോദിക്കാനാരുമില്ലല്ലോ.... എന്തൊരു ആത്മാര്‍ത്ഥ ... rhishi raaj singh തോറ്റു പോകും....

പ്രിയ പോലീസുകാരാ... ഈ വേട്ടക്കു ഉപയോഗിക്കുനതിന്റെ പത്തിലൊരംശം പ്രയത്നം മതി ഈ ബസ്സുകളുടെ തോന്ന്യാസം അവസാനിപ്പിക്കാന്‍...... എവടെ !!! കിട്ടേണ്ടത് കിട്ടേണ്ടിടത്ത്‌ കിട്ടേണ്ട പോലെ കിട്ടുന്നുണ്ടല്ലോ... പിന്നെന്താ?? 

ഇവിടെ ബസ്സുകാരും ടിപ്പര്‍ ലോറികളും മരണ പാച്ചില്‍ നടത്തട്ടെ.... 


ഓട്ടോകള്‍ മീറ്റര്‍ വെക്കാതെ ഓടട്ടെ... കൊള്ള ചാര്‍ജ് വാങ്ങട്ടെ....

ഗുണ്ടകള്‍ സ്വൈര്യ ജീവിതം തകര്‍ക്കട്ടെ... 

പിടിച്ചു പറി പെരുകട്ടെ... 

സ്ത്രീകളെ പിടിച്ചോണ്ട് പോട്ടെ.. 

മോഷണം പെരുകട്ടെ....

വരൂ.... നമുക്കു ബൈക്കുകാരനെ പിടിക്കാം........  

വാല്‍ കഷ്ണം : "ധാ... പോകുന്നെടാ ഒരുത്തന്‍ ഹെല്‍മെറ്റ്‌ ഇല്ലാതെ..... പിടിയവനെ........." 
" സാറേ.... അതിനവനു ബൈക്കേ ഇല്ലല്ലോ....." 
" പൊട്ടാ.. അതിനും കൂടി ചേര്‍ത്ത് ചാര്‍ജ് ചെയ്താ പോരെ..?? വീട്ടു പണി മുടങ്ങി കിടക്കുകയാ.... നാളെ പത്തു ചാക്ക് സിമെന്റ് വേണം.... താന്‍ അവനെ പിടിച്ചേ.... " 
 

സസ്നേഹം , 
കൊസ്രാ കൊള്ളി

Tuesday, September 23, 2008

പ്രാരംഭം

പ്രാരംഭം


എറണാകുളം- ഒരു ജോലി സംബന്ധമായാണ് ഞാന്‍ ഇവിടെ വന്നത്. നോര്‍ത്തിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ structural engineer ആയി നിയമനം. എനിക്കാണെങ്കില്‍ എറണാകുളം ഇതിനു മുമ്പ്‌ ചില വിനോദ യാത്രകളില്‍ വന്നു കണ്ട പരിചയമേ ഉണ്ടായിരുന്നുള്ളു‌.... അതും bolgati palace, veega land, pizza hut എന്നിങ്ങനെ ചില ഇടങ്ങള്‍ മാത്രം.

അങ്ങനെ 2007 ഓഗസ്റ്റിലെ കോടമഞ്ഞു കോരിയൊഴിച്ച ഒരു നനുത്ത സുപ്രഭാതത്തില്‍ ഞാന്‍ എറണാകുളത്തു വന്നിറങ്ങി... (ചുമ്മാ ഒരു സാഹിത്യ ഭംഗിക്ക് പറഞ്ഞൂന്നേ ഉള്ളൂ
സുപ്രഭാതം എന്നൊക്കെ.. സത്യത്തില്‍ 2.30 നു നാട്ടില്‍ നിന്നും പുറപെട്ടു രാത്രി 8 മണിക്ക് ഇവിടെ എത്തുന്ന ഒരു ട്രെയിന്‍ ആയിരുന്നു... ഇവിടെ എത്തിയപ്പോ പണ്ടാരം പിടിച്ച മഴയും... പക്ഷെ നാട്ടപാതിരാക്ക് ചീഞ്ഞ മഴയത്തു വന്നിറങ്ങി എന്ന് പറഞ്ഞാ ഒരു ഗുമ്മു കിട്ടിലല്ലോ....)

അങ്ങനെ അന്ന് തുടങ്ങിയ എറണാകുളം വാസം ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെ ആകുന്നു..... ഈ ഒരു വര്‍ഷത്തിനിടക്ക് എന്‍റെ bajaj discover എറണാകുളത്തിന്റെ നഗര വീഥികളിലൂടെ കുറെ അലഞ്ഞു... കൂടെ ഞാനും... കുറെ കണ്ടു... കുറെ അനുഭവിച്ചു...
അവയ്ല്‍ ചിലത് ഞാന്‍ ഇവിടെ കുറിക്കട്ടെ..... . ഇലക്ഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ അനുഗ്രഹിക്കൂ ആശിര്‍വധിക്കൂ...